
കോന്നി: കൊക്കാത്തോട് കാട്ടാത്തിപ്പാറ ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ (72) നെ കണ്ടെത്താനായി പൊലീസ്, ട്രൈബൽ, വനംവകുപ്പുകളുടെ സംയുക്ത തെരച്ചിൽ ഇന്നലെയും തുടർന്നു. ഊരുമൂപ്പനെ പറ്റിയുള്ള വിവരങ്ങൾ ഒന്നുംതന്നെ ലഭ്യമായിട്ടില്ല. തെരച്ചിലിന് കൊച്ചിയിൽ നിന്ന് കഡാവർ ഡോഗ് മായയെയും എത്തിച്ചിരുന്നു. വനമേഖലയിൽ കനത്ത മഴ പെയ്തുന്നതിനാൽ തെരച്ചിൽ ദുഷ്കരമായി മാറി. കഡാവർ ഡോഗ് മായയ്ക്ക് രണ്ടര കിലോമീറ്റർ അകലെയുള്ള മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിവുണ്ടെന്നും കാടുകയറിയ മൂപ്പൻ വനത്തിലൂടെ തമിഴ്നാട്ടിൽ പ്രവേശിച്ചതായിരിക്കാം എന്നും പൊലീസ് പറയുന്നു. മഴ മൂലം തെരച്ചിൽ വൈകി 11നാണ് തുടങ്ങിയത്.
പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പായ കേസിന് കോടതിയിൽനിന്ന് സമൻസ് വന്നതിലുള്ള മനോവിഷമം മൂലമാണ് മൂപ്പൻ കാടുകയറിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കാണാതായിട്ട് എട്ടു ദിവസം
ഊരുമൂപ്പനെപറ്റി 8 ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും പൊലീസും നേരത്തെ പലതവണ സംയുക്തമായി കാട്ടാത്തി പാറയുടെ ചുറ്റുമുള്ള 35 സ്ക്വയർ കിലോമീറ്റർ വനമേഖലയിൽ തെരച്ചിൽ നടത്തിയിരുന്നു. ഡോഗ് സ്ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |