SignIn
Kerala Kaumudi Online
Monday, 06 July 2026 6.39 AM IST

നാലമ്പല ദർശന തീർത്ഥാടന യാത്രയമായി കെ.എസ്.ആർ.ടി.സി

തിരുവല്ല : കർക്കടക മാസത്തിലെ പുണ്യനാളുകളിൽ നാലമ്പല ദർശന സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡീപ്പോകളിൽ നിന്നും നാലമ്പല ദർശനം നടത്താൻ ഈമാസം 17 മുതൽ ആഗസ്റ്റ് 16 വരെ പ്രത്യേക ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്.
രാമായണ കഥ കേട്ടുണരുന്ന കർക്കടക മാസത്തിന്റെ പുണ്യനാളുകളിൽ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഓരേ ദിവസം ദർശനം നടത്തുന്ന പൗരാണികമായ ആചാരമാണ് നാലമ്പല ദർശനം എന്ന പേരിൽ പ്രശസ്തമായത്. ത്രേതാ യുഗത്തിലെ ശ്രീരാമ, ലക്ഷ്മണ ഭരത-ശത്രുഘ്‌നന്മാർ കുടിയിരിക്കുന്ന നാല് ക്ഷേത്രങ്ങൾ നാലമ്പലം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. കേരളത്തിലെ പ്രശസ്തമായ തൃശൂർ തൃപ്രയാർ ശ്രീരാമക്ഷേത്രം, കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴികുളം ലക്ഷ്മണക്ഷേത്രം, പായമേൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലും പിറവം മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്നക്ഷേത്രം എന്നീ സ്ഥലങ്ങളിലാണ് ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന പ്രതിഷ്ഠകളുള്ളത്. ഈ മഹാക്ഷേത്രങ്ങളിലേക്കും ദർശനം നടത്താൻ പ്രത്യേകം ട്രിപ്പുകൾ ഉണ്ടാകും.

മുൻകൂട്ടി സീറ്റുകൾ ബുക്ക്‌ ചെയ്യാം. ഗ്രൂപ്പ്‌ ബുക്കിങ് സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടണം. പത്തനംതിട്ട : ഫോൺ 9495752710, 9995332599. തിരുവല്ല : 9745322009, 9961072744. അടൂർ : 9846752870, 7012720873. പന്തളം: 9562730318. റാന്നി : 9846257543, മല്ലപ്പള്ളി : 9744293473. കോന്നി : 9846257543. ജില്ലാ കോർഡിനേറ്റർ: 9744348037, 9188938524.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL