
തിരുവല്ല : കടപ്ര കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസ് യു. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ പി.തോമസ് വർഗീസ്, വാർഡ് മെമ്പർമാരായ ജോസ് വി. ചെറി, മേഴ്സി വർഗീസ്, നിർമ്മല പി കെ, കൃഷി ഓഫീസർ ബെഞ്ചി ഡാനിയൽ, പി.പി.ജോൺ, കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു, തുടർന്ന് കർഷക സഭയും കാർഷിക ഉത്പന്നങ്ങളുടെ വിപണനവും വിതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |