
റാന്നി താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷൻ. ഉയർന്ന പ്രായപരിധി 45. ഉദ്യോഗാർത്ഥികൾ വ്യക്തിവിവര കുറിപ്പിനൊപ്പം തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം താലൂക്ക് ആശുപത്രിയിൽ 22ന് രാവിലെ 10.30വരെ അപേക്ഷ സമർപ്പിക്കണം. അഭിമുഖം 22ന് രാവിലെ 11ന് റാന്നി എം.സി.സി.എം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടത്തും. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്കും റാന്നി താലൂക്കിൽ സ്ഥിര താമസക്കാർക്കും മുൻഗണന. ഫോൺ.9188522990.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |