
തട്ടയിൽ: മങ്കുഴി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'ഒരു വട്ടം കൂടി സൗഹൃദവേദി'യുടെ നേതൃത്വത്തിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സ്‌പോർട്‌സ് കിറ്റുകളും പത്രങ്ങളും വിതരണം ചെയ്തു. സ്‌കൂൾ ക്യാമ്പസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്. ബോർഡ് മെമ്പർ ശിവൻകുട്ടി സ്‌പോർട്‌സ് കിറ്റുകളുടെയും പത്രങ്ങളുടെയും വിതരണോദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ കായികക്ഷമത വളർത്തുന്നതിനൊപ്പം വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർവ്വ വിദ്യാർത്ഥി സംഘടന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ ഇന്ദുകല മുഖ്യാതിഥിയായിരുന്നു. 'ഒരു വട്ടം കൂടി സൗഹൃദവേദി'യിലെ ഭാരവാഹികളും മറ്റ് അംഗങ്ങളും, അദ്ധ്യാപകരും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |