
വെച്ചൂച്ചിറ: ഒാപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ റബർതോട്ടത്തിൽ കണ്ടത് കഞ്ചാവ് ചെടി. ഇത് തോട്ടത്തിൽ എങ്ങനെ വളർന്നതാണെന്ന് വ്യക്തമല്ല. റാന്നി വലിയകാവ് സ്വദേശി ദീപകിന്റെ ഉടമസ്ഥതയിലുള്ളതാണ് വെച്ചൂച്ചിറ ചേത്തക്കൽ കുന്നം അച്ചടിപ്പാറയിലുള്ള റബർതോട്ടം. ചെടി നട്ടതാണോ ആരെങ്കിലും ഉപേക്ഷിച്ച കഞ്ചാവിൽ നിന്ന് വളർന്നതാണോ എന്ന് തിരിച്ചറിയാത്തതിനാൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. റബർ തോട്ടത്തിന്റെ വശത്തായുള്ള നടവഴിയോട് ചേർന്നായിരുന്നു കഞ്ചാവ് ചെടി. 67 സെന്റീമീറ്റർ നീളമുണ്ട്.
വെച്ചൂച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകുമാർ, സി.പി.ഒമാരായ പി.കെ.ലാൽ, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |