
കൂടൽ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ വാഹന പ്രചാരണ ജാഥ കുടലിൽ നിന്ന് ആരംഭിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനംചെയ്തു. . ഏരിയ പ്രസിഡന്റ് കൂടൽ ഷാജി അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് രാജേഷ് സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ പി ആർ പ്രസാദ്, വൈസ് ക്യാപ്റ്റൻ കെ കെ സുരേന്ദ്രൻ,മാനേജർ അനിൽ കുമാർ ജാഥ അംഗം ബേബി, സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഹരീഷ് മുകുന്ദ്, ആർ അശോക് കുമാർ, എസ് രഘു, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |