SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.04 PM IST

ഓക്‌സിജൻ കപ്പിനുവേണ്ടി ബൂട്ടുകെട്ടാൻ മന്ത്രിമാരും എം.എൽ.എമാരും

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ പങ്കുചേരാൻ മന്ത്രിമാരും എം.എൽ.എമാരും ഇന്ന് ബൂട്ടുകെട്ടി അർജന്റീനയുടെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങും. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഓക്സിജൻ കപ്പ് ഫുട്ബാൾ പ്രദർശന മത്സരത്തിൽ ബ്രസീൽ ജഴ്സിയിലെത്തുന്ന മാദ്ധ്യമ പ്രവർത്തകരാണ് എതിരാളികൾ.

ഇന്ന് വൈകിട്ട് 6ന് ബൈപ്പാസ് റോഡിലുള്ള കോവളം ഇൻഡോർ ടർഫിലാണ് മത്സരം. ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കിക്ക് ഔട്ട് ഡ്രഗ്സ്" എന്ന സന്ദേശവുമായി നടത്തുന്ന മത്സരത്തിന്റെ കിക്കോഫ് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് നിർവഹിക്കും. കായിക മന്ത്രി ഒ.ജെ. ജനീഷ് നയിക്കുന്ന സ്‌പീക്കേഴ്സ് ഇലവനിൽ മന്ത്രിമാരായ ടി.സിദ്ദിഖ്,റോജി എം.ജോൺ,ചീഫ് വിപ്പ് അപുജോൺ ജോസഫ് എന്നിവരും കളത്തിലിറങ്ങും. എം.എൽ.എമാരായ വി.ടി.ബൽറാം,എം.വിജിൻ,പി.കെ.ഫിറോസ്,കെ.വി.സുമേഷ്,വി.കെ.സനോജ്,അരുൺകുമാർ എം.എസ്, കെ.പ്രേംകുമാർ,ടി.പി അഷ്റഫലി,കെ.എം.അഭിജിത്,വി.എസ്.ജോയ്,പി.കെ.നവാസ് എന്നിവരും സ്‌പീക്കേഴ്സ് ഇലവനായി ബൂട്ടുകെട്ടും. സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകൻ എബിൻ റോസ് കളി നിയന്ത്രിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL