
ഖമ്മം, തെലങ്കാന: ഇന്ത്യയിലും യുഎഇയിലുമായി 70ൽ അധികം സ്റ്റോറുകളുള്ള പ്രമുഖ റീട്ടെയിൽ ജുവലറിയായ ഭീമ ജുവൽസ് തെലങ്കാനയിലെ ഖമ്മം നഗരത്തിൽ പുതിയ ഷോറൂം ആരംഭിച്ചു. ഒരു നൂറ്റാണ്ടിന്റെ മികവ് ആഘോഷിക്കുന്ന ഭീമ ജുവൽസ് പാരമ്പര്യത്തെ സമകാലിക ചാരുതയുമായി സംയോജിപ്പിച്ച് ആഭരണ ഷോപ്പിംഗിനെ പുനർനിർവചിക്കുകയാണെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു. അസാധാരണമായ കരകൌശല വൈദഗ്ദ്ധ്യം, സുതാര്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ഷോറൂമെന്ന് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.1925 ൽ ആലപ്പുഴയിൽ സ്ഥാപിച്ച ഭീമ കേരളത്തിൽ റീട്ടെയിൽ സ്റ്റോർ സ്ഥാപിച്ച ആദ്യത്തെ ജുവലറിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |