
കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിൽ ആദായ നികുതി സ്ളാബുകളിൽ മാറ്റം വരുത്തിയും മൂലധന ചെലവുകൾ വർദ്ധിപ്പിച്ചും വിപണിയിൽ ഉണർവ് സൃഷ്‌ടിക്കാനാകും ഉൗന്നൽ നൽകുക. പുതിയ സമ്പ്രദായത്തിൽ റിട്ടേണുകൾ സമർപ്പിക്കുന്നവരുടെ കൈയിൽ അധിക പണം ലഭ്യമാക്കുന്നതിന് ആദായ നികുതി സ്ളാബുകളിൽ മാറ്റം വരുത്തിയേക്കും.
നഗര മേഖലകളിൽ ഉപഭോഗത്തിലുണ്ടാകുന്ന ഇടിവാണ് ഇന്ത്യൻ സാമ്പത്തിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കളുടെ കൈയിൽ അധിക പണം ലഭ്യമാക്കാൻ നികുതി ഇളവുകൾ സഹായിക്കുമെന്ന് വിലയിരുത്തുന്നു.
പുതിയ സ്കീമുകാർക്ക് അധിക ആനുകൂല്യങ്ങൾ
പുതിയ സ്കീമിൽ റിട്ടേൺ നൽകുന്നവർക്ക് അധിക ആനുകൂല്യങ്ങൾ നൽകി ആകർഷകമാക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ശമ്പളക്കാരായ നികുതിദായകർക്ക് ആശ്വാസം പകരുന്നതിന് പുതിയ സ്കീമീൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തിയേക്കും. ശമ്പളക്കാർക്ക് നിലവിൽ പുതിയ സ്കീമിൽ 75,000 രൂപയാണ് സ്‌റ്റാൻഡേഡ് ഡിഡക്ഷൻ, ഇതോടൊപ്പം ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം, ഭവന വായ്പകളുടെ തിരിച്ചടവ്, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം എന്നിവയിൽ ഇടത്തരം വരുമാനമുള്ളവർക്ക് അധിക ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യവും ശക്തമാണ്. പഴയ സ്കീമിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തി വരും വർഷങ്ങളിൽ ഈ സംവിധാനം പൂർണമായി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |