SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

റെക്കോഡ് ലാഭവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

sib

കൊച്ചി: ഡിസംബർ31ന് അവസാനിച്ച ത്രൈമാസത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 11.96 ശതമാനം ഉയർന്ന് 341.87 കോടി രൂപയിലെത്തി റെക്കാഡിട്ടു. പ്രവർത്തന ലാഭം മുൻവർഷത്തെ 483.45 കോടി രൂപയിൽ നിന്ന് 528.84 കോടി രൂപയായി ഉയർന്നു.
മൊത്തം നിഷ്‌ക്രിയ ആസ്തി 4.74 ശതമാനത്തിൽ നിന്നും 4.30 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.25 ശതമാനമാനത്തിലേക്കും താഴ്‌ന്നു.

റീട്ടെയ്ൽ നിക്ഷേപങ്ങൾ 7.71 ശതമാനം വളർച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.49 ശതമാനം ഉയർന്ന് 31,132 കോടി രൂപയിലെത്തി.
കോർപ്പറേറ്റ്, ഭവന, വാഹന, വ്യക്തിഗത, സ്വർണ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച തന്ത്രത്തിലൂടെ മികച്ച വളർച്ച നേടാനായെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360