SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.12 AM IST

ഹോണ്ട മോട്ടോർ സൈക്കിളിന് റെക്കാഡ് നേട്ടം

honda

63.69 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്‌.ഐ) 63.69 ലക്ഷം യൂണിറ്റുകളുടെ വിൽപന കൈവരിച്ചു. ഒമ്പത് ശതമാനം വാർഷിക വളർച്ചയാണ് കമ്പനി നേടിയത്.

മാർച്ചിൽ മാത്രം 5,49,145 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിൽ 5,12,303 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 36,842 യൂണിറ്റുകൾ കയറ്റുമതിയിലുമാണ്. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മാർച്ചിലെ വിൽപ്പനയിൽ 29 ശതമാനത്തിന്റെ വൻ വർദ്ധനവാണുണ്ടായത്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ 57,49,275 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 6,20,229 വിദേശങ്ങളിലും വിറ്റഴിച്ചു.

ഉപഭോക്താക്കളുടെ വിശ്വാസവും വിപണിയിലെ അനുകൂല സാഹചര്യവുമാണ് വളർച്ചയ്ക്ക് പിന്നിലെന്ന് കമ്പനി അറിയിച്ചു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്ര ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ഏഴായിരത്തിലധികം ടച്ച് പോയിന്റുകൾ വഴി മികച്ച സേവനം ഉറപ്പാക്കുമെന്നും ഹോണ്ട മോട്ടോർ സൈക്കിൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, HONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360