SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

റബർ താങ്ങുവില കൂട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ

rubber

കോട്ടയം: റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇന്നത്തെ ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇടതു സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ താങ്ങുവില 230ൽ നിന്ന് 250 രൂപയാക്കിയെങ്കിലും നടപ്പായില്ലെന്ന് കർഷകർ പറയുന്നു. താങ്ങുവില 300 രൂപയാക്കണമെന്ന് ഘടകകക്ഷിയായ കേരളാ കോൺഗ്രസും ആവശ്യപ്പെട്ടു.

റബർ ബോർഡ് വില ഇന്നലെ ആർ.എസ്.എസ് ഫോർ കിലോക്ക് 276 രൂപയായി. വിപണിവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസമാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉത്തേജക പാക്കേജായി ലഭിക്കുക. 230-250 താങ്ങുവില വെച്ച് കർഷകർക്ക് ഉത്തേജക പാക്കേജ് ആനുകൂല്യം ലഭിക്കില്ല. 300 രൂപയെങ്കിലും ആക്കിയാലേ അൽപ്പമെങ്കിലും മെച്ചമാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360