SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

റെക്കാഡ് ലാഭവുമായി കേരള ഗ്രാമീണ ബാങ്ക്

gramin

₹776 കോടി അറ്റാദായം

₹ 65,835 കോടിയുടെ ബിസിനസ്
മലപ്പുറം: കേരള ഗ്രാമീണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 65,835 കോടി രൂപയായി ഉയർന്നുവെന്ന് ചെയർപേഴ്സൺ വിമല വിജയ ഭാസ്‌കർ പറഞ്ഞു. വളർച്ച 19.72 ശതമാനമാണ്. നിക്ഷേപം 32,489 കോടി രൂപയും വായ്പ 33,346 കോടിയുമായി ഉയർന്നു. അറ്റാദായം റെക്കാഡ് ഉയരമായ 776 കോടി രൂപയിലെത്തി. വർദ്ധന 148.08 ശതമാനമാണ്. പ്രവർത്തന ലാഭം 119.33 ശതമാനം ഉയർന്ന് 940 കോടിയായി.

ജനറൽ മാനേജർമാരായ ഹർക്കേശ്വർ പ്രസാദ്, ഹരീഷ് ഗുണ്ടേക്കർ, ചീഫ് മാനേജർമാരായ ആർ.രാജീവ്, വി.ജിതിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അറ്റ നിഷ്ക്രിയ ആസ്തി പൂജ്യം ശതമാനമായി നിലനിർത്താനായി. ഗ്രോസ് എൻ.പി.എ 1.43 ശതമാനത്തിലേക്ക് താഴ്ന്നു. 100 ശതമാനം പ്രൊവിഷൻ കവറേജ് റേഷ്യോ നിലനിർത്തി. കാർഷിക മേഖലയ്ക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ശക്തമായ പിന്തുണയാണ് ബാങ്ക് നൽകുന്നത്. ബാങ്കിന്റെ മുൻഗണനാ മേഖലാ വായ്പ വിതരണം 94.10 ശതമാനവും, കാർഷിക വായ്പ വിതരണം 58.10 ശതമാനവുമായി ഉയർന്ന് നിർദ്ദിഷ്ട മാനദണ്ഡങ്ങളെ മറികടന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360