SignIn
Kerala Kaumudi Online
Friday, 19 June 2026 5.09 AM IST

എൻ.എസ്.ഇ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു

nse

കൊച്ചി: പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐ.പി.ഒ) നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്(എൻ.എസ്.ഇ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയ്ക്ക്(സെബി) കരട് രേഖ സമർപ്പിച്ചു. പൂർണമായും ഓഫർ ഫോർ സെയിൽ രീതിയിലായിരിക്കും ഐ.പി.ഒ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എം.എസ് സ്ട്രാറ്റജിക് (മൗറീഷ്യസ്), കാനഡ പെൻഷൻ പ്ലാൻ ഇൻവസ്റ്റ്മെന്റ് ബോർഡ്, അരന്ദ ഇൻവസ്റ്റ്മെന്റ്സ് (മൗറീഷ്യസ്), ബാങ്ക് ഒഫ് ബറോഡ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ജനറൽ ഇൻഷ്വറൻസ് കോർൾറേഷൻ ഒഫ് ഇന്ത്യ, ദി ന്യൂ ഇന്ത്യ അഷ്വറൻസ്, നാഷണൽ ഇൻഷ്വറൻസ് , യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നീ വൻകിട നിക്ഷേപകരുടെ പക്കലുള്ള 14.89 കോടി ഓഹരികളാണ് വിൽക്കുന്നത്. ഓഹരി വിൽപ്പനയിലൂടെ ഏകദേശം 25000 മുതൽ 30000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360