SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.10 AM IST

ബാങ്ക് ഓഫ് ബറോഡ ലാഭവിഹിതം കൈമാറി

nir

കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 2,811 കോടി രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ദേബദത്ത ചന്ദ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കൈമാറി. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹിയ, ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ലളിത് ത്യാഗി, സഞ്ജയ് മുദലിയാർ, ലാൽ സിംഗ്, ബീന വഹീദ് എന്നിവർ സന്നിഹിതരായിരുന്നു. ബാങ്ക് ഒഫ് ബറോഡയുടെ ശക്തമായ സാമ്പത്തിക പ്രകടനവും ദീർഘകാല മൂല്യം സൃഷ്ടിക്കുന്നതിലെ മികവും പ്രതിബദ്ധതയുമാണ് ഉയർന്ന ലാഭ വിഹിതം പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലേക്ക് ഓഹരി ഒന്നിന് 8.50 രൂപയുടെ ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരികളുടെ 425ശതമാനമാണിത്. അവലോകന കാലയളവിൽ ബാങ്ക് ആദ്യമായി 20,000 കോടി രൂപയിലധികം വാർഷിക ലാഭം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360