
കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള രണ്ടാം ത്രൈമാസക്കാലയളവിൽ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.2 ശതമാനത്തിൽ തുടരും. പബ്ളിക് പ്രൊവിഡന്റ് ഫണ്ട്(7.1 ശതമാനം), മുതിർന്ന പൗരന്മാരുടെ സേവിംഗ് നിക്ഷേപങ്ങൾ(8.2 ശതമാനം), നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്(7.7 ശതമാനം), കിസാൻ വികാസ് പത്ര( 7.5 ശതമാനം), പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്(4 ശതമാനം) എന്നിങ്ങനെയാണ് പലിശ നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |