SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.11 AM IST

ഒൻപത് വർഷങ്ങൾ;  നികുതിക്ക്  ഒരു  മുഖം  

READ ENGLISH VERSION
gst

കൊച്ചി: ചരിത്രം തിരുത്തി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22.27 ലക്ഷം കോടി വരുമാനം സമാഹരിച്ച് ചരക്കുസേവന നികുതി (ജി.എസ്.ടി) പത്താം വർഷത്തിലേക്ക്. ഈ സാമ്പത്തിക വർഷമാദ്യം ഏപ്രിലിൽ 2.43 ലക്ഷം കോടിയോടെ പ്രതിമാസ വരുമാന സമാഹരണത്തിൽ രാജ്യം റെക്കാഡുമിട്ടു. 2017 ജൂലായ് ഒന്നിനാണ് കേന്ദ്ര-സംസ്ഥാന നികുതികളെ ഏകീകരിച്ച് 'ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി' എന്ന ലക്ഷ്യത്തോടെ ജി.എസ്.ടി പാർലമെന്റിന്റെ സെന്റർ ഹാളിൽ അവതരിപ്പിച്ചത്.

ആ സാമ്പത്തിക വർഷത്തെ വരുമാനമായ 7.19 ലക്ഷം കോടിയിൽ നിന്നാണ് ഇന്ത്യയുടെ വളർച്ച. കേരളം ഒൻപത് വർഷത്തിനിടെ ജി.എസ്.ടി വരുമാനത്തിൽ 200 ശതമാനം വളർച്ച നേടി.

ജി.എസ്.ടിക്ക് മുൻപുള്ള കേരളത്തിന്റെ നികുതി വരുമാനം 16,820 കോടിയായിരുന്നെങ്കിൽ ഈ സാമ്പത്തിക വർഷം 33,109 കോടിയായി ഉയർന്നു. മൂല്യ വർദ്ധിത നികുതി (വാറ്റ്), എക്‌സൈസ് തീരുവ, സേവന നികുതി, ഒക്ട്രോയ്, എൻട്രി ടാക്സ് തുടങ്ങിയവ സംയോജിപ്പിച്ചാണ് കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള വിപണിക്ക് പരോക്ഷ നികുതി ഏർപ്പെടുത്തിയത്.

ചെക്ക് പോസ്റ്റ് ഒഴിവായി

സംസ്ഥാന അതിർത്തികൾ കടക്കുമ്പോൾ ചരക്കു നീക്കത്തിന് കാലതാമസവും ചെലവും സൃഷ്ടിച്ച ചെക്ക്‌പോസ്റ്റ് ഒഴിവായി. സുതാര്യവും ഏകീകൃതവും ഡിജിറ്റൽ അധിഷ്ഠിതവുമായ സമ്പദ് വ്യവസ്ഥയായി

ജി.എസ്.ടി എത്തിയപ്പോൾ

1.65 കോടി:

ഇതുവരെ രജിസ്റ്റർ

ചെയ്തവർ

67.80 ലക്ഷം:

വാറ്റ്, സേവന നികുതി

കാലയളവിലുണ്ടായിരുന്ന

രജിസ്ട്രേഷൻ

94,603 കോടി:

ജി.എസ്.ടി ആദ്യ മാസം

സമാഹരിച്ചത്

(ആഗസ്റ്റ് 2017)

2.43 ലക്ഷം കോടി:

റെക്കാഡ് പ്രതിമാസ

വരുമാനം (ഏപ്രിൽ 2026)

83,780 കോടി:

കുറവ് വരുമാനം

(നവംബർ 2017)

ജി.എസ്.ടി പ്രതിവർഷ വരുമാനം

( തുക ലക്ഷം കോടിയിൽ)

2017-18 (9 മാസം)..................7.19

2018-19...................................11.77
2019-20....................................12.22
2020-21....................................11.37
2021-22....................................14.83
2022-23....................................18.08
2023-24....................................20.18
2024-25....................................22.08

2025-26....................................22.27

 കേരളത്തിനും ലോട്ടറി

(തുക കോടിയിൽ)

2017-18 (ഒൻപത് മാസം).......................12,007.7

2018-19 .................................................... 21,119

2019-20..................................................... 20,447

2020-21......................................................20,028

2021-22......................................................24,170

2022-23......................................................28,167.07

2023-24......................................................30,944.48

2024-25..................................................... 27,371.53

2025- 26.....................................................33,109

 വിലകുറച്ച് ജി.എസ്.ടി 2.0


(22 സെപ്റ്റം.2025)

നികുതി ഘടന മുമ്പ്

4 സ്ളാബ്
5 ശതമാനം, 12 %, 18%, 28%

ശേഷം

3 സ്ളാബ്


5%, 18%, 40%

 വില കുറഞ്ഞത്


പാക്കേജ് ഭക്ഷണസാമഗ്രികൾ, സോപ്, ഇൻഷ്വറൻസ്, എ.സി, ചെറിയ കാറുകൾ തുടങ്ങിയവ

 വില കൂടിയത്


പുകയില, പാൻ മസാല, ഓൺലൈൻ ഗെയിം തുടങ്ങിയവ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360