
രൂപയുടെ മൂല്യത്തകർച്ച കരുത്തായി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധമടക്കമുള്ള ആഗോള അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം കുതിച്ചുയരുന്നു. നടപ്പുവർഷം ആദ്യ ആറ് മാസങ്ങളിൽ ഏഴ് ലക്ഷം കോടി രൂപയാണ്(7,300 കോടി ഡോളർ) വിദേശ ഇന്ത്യയ്ക്കാർ നാട്ടിലേക്ക് അയച്ചത്. മുൻവർഷം ഇതേകാലയളവിൽ പ്രവാസികളിൽ നിന്ന് 6.15 ലക്ഷം കോടി രൂപ(6470 കോടി ഡോളർ) ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ബാങ്കുകളും മണി ട്രാൻസ്‌ഫർ സ്ഥാപനങ്ങളും കൈകാര്യം ചെയ്ത റെമിറ്റൻസിൽ 14 മുതൽ 16 ശതമാനം വരെ വർധനയാണുണ്ടായത്. സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയിൽ പ്രവാസികൾ പതിവിലും നേരത്തെ കുടുംബങ്ങൾക്ക് പണം അയച്ചതാണ് വർദ്ധനയ്ക്ക് പ്രധാന കാരണം. അതോടൊപ്പം രൂപയുടെ മൂല്യത്തകർച്ച മൂലം ഓരോ ഡോളറിനും ദിർഹത്തിനും അധിക തുക ലഭിച്ചതും നേട്ടമായി. യുദ്ധം തുടങ്ങിയതിന് ശേഷം വിപുലമായ തൊഴിൽ നഷ്‌ടമോ പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയോ ഉണ്ടായിട്ടില്ലെന്ന് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു.
പണമൊഴുക്കിലെ പ്രധാനികൾ
യുണൈറ്റഡ് സ്‌റ്റേറ്റ്സ് : 29.7 ശതമാനം
യു.എ.ഇ : 19.2 ശതമാനം
യു.കെ : 10.8 ശതമാനം
സൗദി അറേബ്യ : 6.7 ശതമാനം
സിംഗപ്പൂർ : 6.6 ശതമാനം
ഗൾഫ് പണമൊഴുക്ക് കുറയുന്നു
പ്രവാസി നിക്ഷേപ ഒഴുക്കിൽ സിസ്‌റ്റമാറ്റിക് മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. മൊത്തം റെമിറ്റൻസ് തുകയിൽ യു.എസ്.എ. യു.കെ, കാനഡ, ആസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ വികസിത വിപണികളിലെ പ്രവാസികളുടെ വിഹിതം 51 ശതമാനം കടന്നു. ഗൾഫ് രാജ്യങ്ങളുടെ വിഹിതം 37.9 ശതമാനത്തിലേക്ക് താഴ്ന്നു. റെമിറ്റൻസ് തോതിൽ പിന്നിലാണെങ്കിലും മൊത്തം തുകയിൽ ഇപ്പോഴും ഗൾഫ് മേഖലയാണ് ഏറ്റവും മുന്നിൽ.
വർദ്ധനയ്ക്ക് പിന്നിൽ
കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്ക് ലഭിച്ച നിക്ഷേപം
വർഷം തുക
2021-22 8910 കോടി ഡോളർ
2022-23 11,250 കോടി ഡോളർ
2023-24 12,500 കോടി ഡോളർ
2024-25 13,540 കോടി ഡോളർ
2025-26 15,510 കോടി ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |