SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

ബ്രിക്‌സ് വനിതാ പ്രവർത്തക സമ്മേളനത്തിന് തുടക്കം

m-k-bindu

കൊച്ചി: ബ്രിക്‌സ് അദ്ധ്യക്ഷ പദവിയിൽ ഇന്ത്യ സംഘടിപ്പിക്കുന്ന ബ്രിക്‌സ് വനിതാ പ്രവർത്തക സമിതി സമ്മേളനം കൊച്ചിയിൽ വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി അനിൽ മാലിക് ഉദ്ഘാടനം ചെയ്‌തു.. 'പ്രതിരോധം, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത" എന്ന വിഷയത്തിലുള്ള ചർച്ചകളിൽ ബ്രിക്‌സ് രാജ്യങ്ങളിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.

പ്രവർത്തക സമിതി യോഗത്തിന് ശേഷം എട്ട്, ഒമ്പത് തീയതികളിൽ വനിതാ മന്ത്രിതല യോഗവും നടക്കും.

സമ്മേളനത്തിൽ മലയാളിയും
കൊച്ചി: കൊച്ചിയിൽ ഇന്നലെ ആരംഭിച്ച ബ്രിക്‌സ് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ പ്രതിനിധിയായി എറണാകുളം സ്വദേശിനിയും. വിദ്യാഭ്യാസ വികാസ് കേന്ദ്രം മഹിളാ സംയോജകയും എടത്തല എം.ഇ.എസ്. ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ. എം.കെ. ബിന്ദുവിനാണ് അപൂർവ്വ അവസരം ലഭിച്ചത്. 20 രാജ്യങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലെ ബുധനാഴ്ച നടക്കുന്ന 'താഴെത്തട്ടിലെ വനിതാ ശാക്തീകരണം' എന്ന ചർച്ചയിൽ ഡോ. എം.കെ. ബിന്ദു സംസാരിക്കും. പഠനവൈകല്യമുള്ള കുട്ടികളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെയും കൗൺസലറായും ബിന്ദു പ്രവർത്തിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360