SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

വിപ്രോ ബ്രാഹ്മിൻസ് പുതിയ മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിൽ 

wipro

കൊച്ചി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് ആറ് തരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ പോഷകഗുണങ്ങൾക്കൊപ്പം സ്വാദിഷ്ടമായ ഭക്ഷണാനുഭവം ഉറപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക റോസ്റ്റിംഗ് പ്രക്രിയയാണ് ഉത്പന്നങ്ങളുടെ പ്രത്യേകത.
ഫോക്‌സ്‌ടെയിൽ, ലിറ്റിൽ, ബ്രൗൺടോപ്പ്, ബാർൺയാർഡ്, കോഡോ, പ്രോസോ എന്നീ ആറ് ഇനം മില്ലറ്റുകളാണ് പുതിയ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്ലൂട്ടൻ രഹിതവും നാരുകളും പ്രോട്ടീനും അടങ്ങിയ ഇവ ബിരിയാണി, അപ്പം, പായസം തുടങ്ങി നിത്യേനയുള്ള വിഭവങ്ങൾ തയ്യാറാക്കാൻ അനുയോജ്യമാണ്. 500 ഗ്രാം പാക്കറ്റിന് 149 രൂപയാണ് വില. നിലവിൽ കേരളത്തിലെയും കർണാടകയിലെയും പ്രധാന വ്യാപാര സ്ഥാപനങ്ങളിലും സ്വിഗ്ഗി ഇൻസ്റ്റാമർട്ടിലും ലഭ്യമായ ഈ ഉത്പന്നങ്ങൾ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
ബ്രാഹ്മിൺസ് മില്ലറ്റ്‌സ് ശ്രേണിയിലൂടെ ഇക്കാലത്തെ ഉപഭോക്താക്കൾക്കായി പരമ്പരാഗത പാചകരീതിയെ വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകളുമായി യോജിപ്പിക്കുന്ന രീതിയിൽ ഉൽപ്പന്നങ്ങളെ കൂടുതൽ ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്ന് വിപ്രോ ഫുഡ്‌സ് പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു.
ദൈനംദിന പാചകത്തിന് ആവശ്യമായ സൗകര്യത്തോടൊപ്പം സ്ഥിരമായ ഗുണനിലവാരവും നൽകുന്നതിനാണ് ഈ ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വിപ്രോ ഫുഡ്‌സിന്റെ ബ്രാഹ്മിൺസ് ആൻഡ് നിറപറ ബിസിനസ് ഹെഡ് സണ്ണി തോമസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WIPRO BRAMINS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360