
കൊച്ചി: കേരളവിഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'കേരളവിഷൻ ബിസിനസ് മീറ്റ്' സീരീസിന്റെ കോട്ടയം ജില്ലാതല സമാപനം പാലായിൽ കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡന്റ് ഒ.വി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള മൂവായിരത്തോളം ലാസ്റ്റ് മൈൽ കേബിൾ ഓപ്പറേറ്റർമാരുമായി നേരിട്ട് സംവദിക്കാൻ കമ്പനിക്ക് സാധിച്ചതായി മാനേജ്‌മെന്റ് ഭാരവാഹികൾ അറിയിച്ചു.
ഭാവിയിലേക്കായി നിരവധി ബിസിനസ് പദ്ധതികളാണ് കേരളവിഷൻ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പുത്തൻ ബിസിനസ് സാധ്യതകൾ, ടെക്‌നോളജി അപ്ഗ്രഡേഷൻ തുടങ്ങിയ കാര്യങ്ങളിൽ ഓപ്പറേറ്റർമാരെ സുസജ്ജരാക്കുക എന്നതാണ് ബിസിനസ് മീറ്റിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. കേരളവിഷൻ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവർ നേരിട്ട് നേതൃത്വം നൽകിയാണ് മീറ്റുകൾ സംഘടിപ്പിച്ചത്.
വിറ്റുവരവ് ഉയർത്താൻ ലക്ഷ്യം
നടപ്പു സാമ്പത്തിക വർഷം 1400കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന കമ്പനിയുടെ സമഗ്ര ആക്ഷൻ പ്ലാൻ എം.ഡി അനിൽ മംഗലത്തും ചെയർമാൻ പി.പി. സുരേഷും ജില്ലാതല ബിസിനസ് മീറ്റുകളിൽ അവതരിപ്പിച്ചു. സ്റ്റാർ നെറ്റ്‌വർക്കുമായി ചേർന്ന് നടത്തുന്ന 'കെ.വി ഗോ' എന്ന പുതിയ പദ്ധതിയെക്കുറിച്ചുള്ള പ്രസന്റേഷനും മീറ്റിൽ അവതരിപ്പിച്ചു. ടേണിംഗ്‌സ് പ്രൊജക്ട് എം.ഡി കെ.വി രാജൻ, കേരളവിഷൻ ടൂറിസം എം.ഡി ജ്യോതികുമാർ വി.എസ്, കേരളവിഷന്റെ ടെക്‌നിക്കൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെന്റർ മാനേജിംഗ് ഡയറക്‌ടർ കെ. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി ബിനു വി. കല്ലേപ്പിള്ളി, കെ.സി.സി.എൽ ആൻഡ് കെ.വി.ബി.എൽ ഡയറക്ടർ വി.പി. ബിജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |