
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 17.29 ശതമാനം ഉയർന്ന് 377.63 കോടി രൂപയായി. മൊത്തം നിഷ്ക്രിയ ആസ്തികൾ 3.15 ശതമാനത്തിൽ നിന്നും 1.38 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തികൾ 0.68 ശതമാനത്തിൽ നിന്നും 0.26 ശതമാനത്തിലേക്ക് താഴ്ന്നു. അറ്റ പലിശ വരുമാനം 23.05 ശതമാനം വളർച്ചയോടെ,1,025 കോടി രൂപയായി റെക്കാഡിട്ടു. റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽ നിന്ന് 1,24,306 കോടി രൂപയായി ഉയർന്നു. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 12.82 ശതമാനം വർദ്ധിച്ച് 36,432 കോടി രൂപയിലെത്തി.
കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. മൊത്തം വായ്പാ വിതരണം 17.01 ശതമാനം വളർച്ചയോടെ 1,04,368 കോടി രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |