
പാലക്കാട് : മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി അർബൻ ഗ്രാമീൺ സൊസൈറ്റി(യു.ജി.എസ്) പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ.ഷംസുദ്ദീന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് അർബൻ ഗ്രാമീൺ സൊസൈറ്റി മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് തുക നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്ത, ഷെരീഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് യു.ജി.എസ് ഗ്രൂപ്പ് തുക കൈമാറിയത്. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു.ജി.എസ് ഗ്രൂപ്പ് എപ്പോഴും മുന്നിലുണ്ടാകുമെന്ന് അജിത് പാലാട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |