SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

ഹരേല മഹോത്സവത്തിന് വൃക്ഷത്തൈ നടൽ

harela

ഹരിദ്വാർ: ഹരേല ഉത്സവത്തോടനുബന്ധിച്ച് ഹരിദ്വാറിലെ ശ്രീ ധന്വന്തരി ധാം ഹെർബൽ വേൾഡ് ഹിമാലയയിൽ വൃക്ഷത്തൈ നടൽ പരിപാടി സംഘടിപ്പിച്ചു. ആയുർവേദത്തിന്റെ പിതാവായ ധന്വന്തരിക്കുള്ള യഥാർത്ഥ ആദരമാണ് ഈ ഔഷധ ഉദ്യാനമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉദ്ഘാടന വേളയിൽ പറഞ്ഞു. വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സസ്യങ്ങൾ ഒരിടത്ത് ഒരുക്കുന്ന ലോകത്തിലെ ആദ്യത്തെ ജീവനുള്ള ഔഷധ ഉദ്യാനമായിരിക്കും ഇതെന്ന് ബാബ രാംദേവ് മഹാരാജ് പറഞ്ഞു. ഹെർബൽ വേൾഡ് ഹിമാലയ ആഗോള ആരോഗ്യത്തിനും പാരിസ്ഥിതിക അവബോധത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുർവേദം, സിദ്ധ, യൂനാനി, ചൈനീസ്, ജാപ്പനീസ്, കൊറിയൻ, ഈജിപ്ഷ്യൻ, ഗ്രീക്ക്, ടിബറ്റൻ എന്നിങ്ങനെ ഒമ്പത് വൈദ്യ സമ്പ്രദായങ്ങളും ലോകത്തെ 964ഓളം ഔഷധ ശാസ്ത്ര ശാഖകളും ഇവിടെ സമന്വയിപ്പിക്കുന്നുണ്ടെന്ന് ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360