SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

പെട്രോളിയം പ്രതീക്ഷയിൽ വീണ്ടും കേരളം,​ സമുദ്ര മന്ഥൻ പദ്ധതിക്ക് അനുമതി

manthan

കൊ​ച്ചി​:​ ​കേ​ര​ള​ ​കൊ​ങ്ക​ൺ​ ​തീ​ര​ത്ത് ​ആ​ഴ​ക്ക​ട​ൽ​ ​ഹൈ​ഡ്രോ​കാ​ർ​ബ​ൺ​ ​പ​ര്യ​വേ​ക്ഷ​ണ​ത്തി​ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മു​ദ്ര​ ​മ​ന്ഥ​ൻ​ ​പ​ദ്ധ​തി​ ​പു​തി​യ​ ​പ്ര​തീ​ക്ഷ​യാ​കു​ന്നു.​ ​രാ​ജ്യ​ത്ത് ​പെ​ട്രോ​ളി​യം,​ ​പ്ര​കൃ​തി​ ​വാ​ത​ക​ ​പ​ര്യ​വേ​ക്ഷ​ണം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും​ ​ആ​ഗോ​ള​ ​നി​ക്ഷേ​പ​ക​രെ​ ​ആ​ക​ർ​ഷി​ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ട് 84,084​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സ​മു​ദ്ര​ ​മ​ന്ഥ​ൻ​ ​സ്‌​കീ​മി​ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​സ​ഭ​ ​ഇ​ന്ന​ലെ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​ഉ​യ​ർ​ന്ന​ ​റി​സ്‌​കു​ള്ള​ ​ഡീ​പ്‌​വാ​ട്ട​ർ,​ ​അ​ൾ​ട്രാ​ ​ഡീ​പ്‌​വാ​ട്ട​ർ​ ​പ​ര്യ​വേ​ക്ഷ​ണ​മാ​ണ് ​ല​ക്ഷ്യം.താ​ങ്ങാ​നാ​കാ​ത്ത​ ​മൂ​ല​ധ​ന​ ​ചെ​ല​വു​ക​ളും​ ​ഭൗ​മ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ​ ​രം​ഗ​ത്ത് ​നി​ന്ന് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കു​റ​വ് ​പ​ര്യ​വേ​ക്ഷ​ണം​ ​ന​ട​ന്ന​ ​ഓ​ഫ്‌​ഷോ​ർ​ ​ബേ​സി​നു​ക​ളി​ലൊ​ന്ന് ​കേ​ര​ള​ ​കൊ​ങ്ക​ൺ​ ​ബേ​സി​നാ​ണ്.​ ​ഡീ​പ്പ്‌​വാ​ട്ട​ർ​ ​കി​ണ​ർ​ ​കു​ഴി​ക്കു​ന്ന​തി​ന്റെ​ ​ചെ​ല​വി​ൽ​ 50​ ​ശ​ത​മാ​നം​ ​വ​രെ​ ​ധ​ന​സ​ഹാ​യ​വും​ ​ത്രി​ ​ഡി​ ​സീ​സ്‌​മി​ക് ​സ​ർ​വേ​യ്ക്ക് ​ഭാ​ഗി​ക​മാ​യ​ ​സാ​മ്പ​ത്തി​ക​ ​പി​ന്തു​ണ​യും​ ​പ​ദ്ധ​തി​യി​ൽ​ ​ല​ഭ്യ​മാ​ക്കും.
ഡീ​പ്പ് ​വാ​ട്ട​ർ​ ​ഡ്രി​ല്ലിം​ഗി​ലൂ​ടെ​ ​ഒ​രു​ ​കി​ണ​ർ​ ​മാ​ത്രം​ ​കു​ഴി​ക്കു​ന്ന​തി​ന് 1,000​ ​മു​ത​ൽ​ 1,200​ ​കോ​ടി​ ​രൂ​പ​ ​വ​രെ​ ​ചെ​ല​വു​ണ്ട്.​ ​അ​ൾ​ട്രാ​ഡീ​പ്പ് ​ഡ്രി​ല്ലിം​ഗി​ന് ​ചെ​ല​വ് 1,500​ ​കോ​ടി​ ​രൂ​പ​യി​ല​ധി​ക​മാ​കും.

കേരളത്തിലെ സാഹചര്യം

കേരള കൊങ്കൺ ബേസിനിൽ ഹൈഡ്രോകാർബൺ സാദ്ധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ട്. എന്നാൽ ഡെക്കാൻ ബസാൾട്ട് പാളി ഭൂകമ്പ സർവേ ബുദ്ധിമുട്ടാക്കുന്നതിനാൽ ആഴത്തിലുള്ള ശേഖരങ്ങൾ വ്യക്തമായി മനസിലാക്കാനാകുന്നില്ല.

ഇറക്കുമതി ആശ്രയത്വം കുറയും

നിലവിൽ ഫോസിൽ ഇന്ധനത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ്. പുതിയ പെട്രോളിയം കണ്ടെത്തൽ ഇറക്കുമതി ചെലവ് ഗണ്യമായി കുറയ്ക്കാനും വിദേശ നാണയം സംരക്ഷിക്കാനും സഹായിക്കും,

ധന സഹായം മാത്രം പോര

കേരള തീരത്ത് ഹൈഡ്രോകാർബൺ പര്യവേക്ഷണം വാണിജ്യാടിസ്ഥാനത്തിൽ വിജയിക്കുന്നതിന് കേന്ദ്ര സർക്കാർ സഹായം മാത്രം മതിയാവില്ല. ഓഷ്യൻ ബോട്ടം നോഡ് സീസ്‌മിക് ഇമേജിംഗ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടി വരും. ഗൾഫ് ഒഫ് മെക്‌സികോ, നോർത്ത് സീ എന്നിവിടങ്ങളിൽ ആഴക്കടൽ പര്യവേക്ഷണം നടത്തി പരിചയമുള്ള ആഗോള കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROLEUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360