
വെല്ലൂർ: വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പുകൾക്കും നൂതന ആശയങ്ങൾക്കും പിന്തുണയുമായി ബംഗളൂരു ആസ്ഥാനമായ സീറോ വൈ നോട്ട് ടെക്നോളജീസ് (0 Why Not Technologies) വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്ക് (വി.ഐ.ടി) 50 ലക്ഷം രൂപയുടെ എൻഡോവ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, മെന്ററിംഗ്, വ്യവസായ പിന്തുണ എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് നടപടി.അഞ്ച് വർഷത്തിനുള്ളിൽ 45 കോടി രൂപയുടെ എൻഡോവ്മെന്റ് ഫണ്ട് രൂപീകരിക്കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ബി.ടെക് വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പരിപാടിയിൽ ആദ്യ ഗഡുവായ 50 ലക്ഷം രൂപയുടെ ചെക്ക് വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ശേഖർ വിശ്വനാഥന് കൈമാറി. ധനസഹായത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ സാങ്കേതിക സംരംഭങ്ങൾക്ക് തടസമാകരുതെന്ന് ലക്ഷ്യമിട്ടാണ് ഫണ്ട് കൈമാറുന്നതെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |