
കോഴിക്കോട്: മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ (മിൽമ) മാനേജിംഗ് ഡയറക്ടർ എൻ.കെ. പ്രേംലാലിനെ ഇന്ത്യൻ ഡയറി അസോസിയേഷൻ (ഐ.ഡി. എ) ദക്ഷിണമേഖല വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. ദക്ഷിണമേഖലയിലെ ഐ.ഡി.എ അംഗങ്ങൾ പങ്കെടുത്ത തെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം വിജയിച്ചത്. 1948ൽ സ്ഥാപിതമായ ഐ.ഡി.എ
രാജ്യത്തെ ക്ഷീരമേഖലയിലെ പ്രമുഖ ദേശീയ സംഘടനയാണ്. ക്ഷീരസഹകരണ സ്ഥാപനങ്ങൾ, ക്ഷീരവ്യവസായം, ഗവേഷണ–വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ ഒരുമിപ്പിച്ച് ക്ഷീരമേഖലയുടെ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതിക്കായി പ്രവർത്തിക്കുന്ന സംഘടനയാണ്.
ക്ഷീരസഹകരണ മേഖലയിൽ 37 വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള പ്രേംലാൽ ഡയറി ടെക്‌നോളജയിലും മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പാൽ സംസ്‌കരണം, ഗുണനിലവാര നിയന്ത്രണം, ഭരണനിർവഹണം, സഹകരണ നിയമം, ക്ഷീരവ്യവസായ വികസനം തുടങ്ങിയ മേഖലകളിൽ ദീർഘകാല അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |