
തിരുവനന്തപുരം: ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങൾ ഓഹരി വിപണിയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച വെൽത്ത് ആൻഡ് വിസ്ഡം പരിപാടി ചർച്ച നടത്തി. തിരുവനന്തപുരം
വിവാന്ത ഹോട്ടലിൽ നടന്ന പരിപാടിയിൽ ഫെഡറൽ ബാങ്ക് വെൽത്ത് മാനേജ്മന്റ് ആൻഡ് ബാങ്ക് അഷ്വറൻസ് കൺട്രി ഹെഡ് വീരേന്ദ്ര സോംവൻശിയും നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി സ്‌പെഷ്യലിസ്റ്റ് ശ്രീകുമാർ മേനോനും മുഖ്യപ്രഭാഷണം നടത്തി.
ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്മന്റ് വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ വെൽത്ത് റീജിയണൽ മാനേജർ യു.എ കിരൺ, സോണൽ വെൽത്ത് മാനേജർ ഗോകുൽ ജി.പ്രഭു, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണൽ മേധാവിയുമായ കെ.വി ഷിജു, വെൽത്ത് ആൻഡ് ബാങ്ക് അഷ്വറൻസ് മേധാവിയും കൺട്രി ഹെഡുമായ വീരേന്ദ്ര സോംവൻശി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |