SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 PM IST

ആശ്വാസം അവസാനിച്ചോ? കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 40 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13,875 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഇതോടെ പവൻ വില 1,11,000 രൂപയായി.

സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഇന്നലെ രണ്ടുതവണ വില കുറഞ്ഞിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 265 രൂപയാണ് വിപണിവില.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തീവ്രത കൂടുമെന്ന പ്രതീക്ഷയിൽ ഇന്നലെ ഡോളറും യു.എസ് കടപ്പത്രങ്ങളും ശക്തിയാർജിച്ചതോടെ വൻകിട നിക്ഷേപകർ ഓഹരി, സ്വർണ വിപണികളിൽ നിന്ന് പിൻമാറി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 105 ഡോളർ കുറഞ്ഞ് 4,575 ഡോളറായി. കേരളത്തിൽ ഇന്നലെ പവൻ വില മൂന്ന് തവണയായി 2,040 രൂപ കുറഞ്ഞ് 1,10,680 രൂപയിലെത്തി.

ഇന്ത്യൻ ഓഹരി വിപണിയും ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. സെൻസെക്‌സ് 416.72 പോയിന്റ് ഇടിഞ്ഞ് 76,886.91ൽ അവസാനിച്ചു. നിഫ്‌റ്റി 97 പോയിന്റ് നഷ്‌ടത്തോടെ 23,995.72ൽ എത്തി. ചെറുകിട, ഇടത്തരം മേഖലയിലെ ഓഹരികളും കനത്ത ഇടിവ് നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും ക്രൂഡോയിൽ വിലക്കുതിപ്പുമാണ് തിരിച്ചടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLDRATE, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360