SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.50 AM IST

സ്വർണവില ഇന്നും കുറഞ്ഞു; ഇപ്പോൾ തന്നെ വാങ്ങൂ, വരുംദിവസങ്ങളിൽ വിപണിയിൽ വലിയ മാറ്റത്തിന് സാദ്ധ്യത

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവന് ഇന്നത്തെ വില 1,07,720 രൂപയാണ്. ഇന്നലെ വൈകിട്ട് സ്വർണവില പവന് 1,08,200 രൂപയായിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്.

ഇന്ന് പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിംഗ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 1,16,000 രൂപ നൽകേണ്ടിവരും. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,065 രൂപയും പവന് 88,520 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8,620 രൂപയും പവന് 68,960 രൂപയുമാണ് വില. ഒമ്പത് കാരറ്റ് ഗ്രാമിന് 5,560 രൂപയും പവന് 44,480 രൂപയുമാണ് വില. അതേസമയം, കേരളത്തിൽ ഇന്ന് വെള്ളിവിലയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കിൽ തുടരുകയാണ്. പത്ത് ഗ്രാമിന് 2500 രൂപയാണ്.

അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിലെ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഈ മാസം 23ന് സ്വർണവില 99,480 രൂപയിലെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്വർണവില കൂടുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വർദ്ധിക്കാനുള്ള കാരണമാണ്. രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്‌തുക്കൾക്കും വില കൂടും. ക്രൂഡ് ഓയിൽ വില കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD RATE TODAY, GOLD JEWELLERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360