SignIn
Kerala Kaumudi Online
Monday, 25 May 2026 4.33 AM IST

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ 49; ​ അന്ന് കൊഹ്‌ലിക്കും സംഘത്തിനും സംഭവിച്ചത്

kohli-d-villers

ന്യൂഡൽഹി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഐപിഎൽ മൈതാനങ്ങളിൽ വിജയഗാഥകൾ മാത്രമല്ല, അപ്രതീക്ഷിത പതനങ്ങളുടെ ചരിത്രവും എഴുതപ്പെടാറുണ്ട്. റെക്കാഡുകൾ പലപ്പോഴും നേട്ടങ്ങളുടെ അടയാളമാണെങ്കിലും, ടീമുകൾ എക്കാലവും ഭയപ്പെടുന്ന ചില നാണംകെട്ട റെക്കാഡുകൾ ഐപിഎൽ ചരിത്രത്താളുകളിൽ ഇന്നും മാറ്റമില്ലാതെ തുടരുന്നു.


2017ൽ കൊൽക്കത്തയുടെ മണ്ണിൽ ആർസിബി കുറിച്ച 49 റൺസിന്റെ ചരിത്രവും, അടുത്തിടെ ഡൽഹി ക്യാപിറ്റൽസിന് സംഭവിച്ച തകർച്ചയും കൂട്ടിവായിക്കുമ്പോൾ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ എന്ന നാണക്കേട് ഇന്നും ആർസിബിയുടെ പേരിൽ തന്നെ അവശേഷിക്കുന്നു. ആദ്യം ബാറ്റു ചെയ്ത കെകെആർ വെറും 131 റൺസിന് ആൾഔട്ടായപ്പോൾ ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്സും വിരാട് കൊഹ്‌ലിയും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയ്ക്ക് ആ ലക്ഷ്യം നിസാരമായിരിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് ആദ്യ ഓവറിൽ തന്നെ കനത്ത പ്രഹരമേറ്റു. നഥാൻ കോൾട്ടർ നൈലിന്റെ പന്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്ടനായ കൊഹ്ലി പൂജ്യത്തിന് പുറത്തായി. പിന്നീട് ചീട്ടുകൊട്ടാരം തകരുന്ന പോലെയാണ് ബാറ്റിംഗ് നിര വീണത്.

കൊഹ്‌ലിക്ക് പിന്നാലെ എത്തിയ മൻദീപ് സിംഗ് (1), ക്രിസ് ഗെയ്ൽ (7), എ ബി ഡിവില്ലിയേഴ്സ് (8), കേദാർ ജാദവ് (9) എന്നിവർ വന്ന വേഗത്തിൽ തന്നെ മടങ്ങി. ഒരാൾ പോലും രണ്ടക്കം കടന്നില്ല. ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ടീമിലെ 11 ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായി. കേദാർ ജാദവ് നേടിയ 9 റൺസായിരുന്നു ടീമിലെ ഉയർന്ന സ്‌കോർ. വെറും 9.4 ഓവറിൽ (58 പന്ത്)​ ആർസിബിയെ കൊൽക്കത്ത ചുരുട്ടിക്കൂട്ടി. സ്പിന്നർമാർക്ക് മുൻതൂക്കമുള്ള പിച്ചിൽ കെകെആറിന്റെ പേസ് ബൗളർമാരാണ് ആർസിബിയെ തകർത്തത്. നഥാൻ കൗൾട്ടർ, ക്രിസ് വോക്‌സ്, കോളിൻ ഡി ഗ്രാൻഡ്‌ഹോം എന്നിവർ മൂന്ന് വി റ്റുകൾ വീതമെടുത്തു.

kkr

2017-ൽ ആർസിബിയെ എറിഞ്ഞിട്ട കെകെആറിലെ ഈ മൂന്ന് പേസർമാരും അടുത്ത സീസണിൽ ബംഗളൂരു ജേഴ്‌സി അണിഞ്ഞു എന്നുള്ളതാണ് കൗതുകകരമായ കാര്യം. തങ്ങളെ നാണംകെടുത്തിയ ബൗളർമാരെ തൊട്ടടുത്ത ലേലത്തിൽ സ്വന്തം പാളയത്തിൽ എത്തിച്ചു എന്നത് ആർസിബിയുടെ ചരിത്രത്തിലെ രസകരമായ അദ്ധ്യായമാണ്. കാലം കാത്തുവച്ച കാവ്യനീതി എന്നോണം, തങ്ങളെ നാണം കെടുത്തിയ കുറഞ്ഞ സ്‌കോർഎന്നപട്ടികയിലേക്ക് ഡൽഹി ക്യാപിറ്റൽസിനെയും ആർസിബി ബൗളർമാർ വലിച്ചിഴച്ചു. വെറും 75 റൺസിന്ആൾഔട്ടാവുകയായിരുന്നു.എന്നാൽഡൽഹി ക്യാപിറ്റൽസ് 75 റൺസിന് പുറത്തായപ്പോൾ പോലും ആർസിബിയുടെ 49 റൺസ്എന്ന റെക്കാഡ് തകർക്കപ്പെട്ടില്ല എന്നതാണ് വസ്തുത.ആ സ്‌കോർ ഇന്നും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലായി മാറ്റമില്ലാതെ തുടരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, RCB, KKR, IPL2017
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360