SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

ഈ സ്‌പെയ്ൻ സൂപ്പറാ,​ സൗദി അറേബ്യയെ 4-0ത്തിന് തകർത്തു

yamal

അറ്റ്‌ലാന്റ: ആദ്യ മത്സരത്തിൽ കേപ് വെർദേയോട് ഗോളടിക്കാനാവാതെ സമനിലയിൽ പിരിഞ്ഞതിന്റെ കുറവ് നികത്തിയ സ്‌പെയ്ൻ ഇന്നലെ ലോകകപ്പ് ഫുട്ബാളിൽ സൗദി അറേബ്യയെ 4-0ത്തിന് തോൽപ്പിച്ചു. ലാമിൻ യമാലിനെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തി ഇറങ്ങിയ സ്‌പെയ്ൻ 24 മിനിട്ടിനുള്ളിൽ മൂന്നുഗോളുകൾ നേടി.

10-ാം മിനിട്ടിൽ യമാൽ, 21,24 മിനിട്ടുകളിൽ മൈക്കേൽ ഒയർസബാൽ എന്നിവർ ആദ്യ പകുതിയിൽ 3-0ത്തിന് മുന്നിലെത്തിച്ചു.49-ാം മിനിട്ടിൽ സൗദി ഗോളി ഹസൻ അൽതമ്പക്തിയുടെ സെൽഫ് ഗോളും സ്പെയ്‌നിന് ഗുണമായി. ലോകകപ്പ് ചരിത്രത്തിലെ ആയിരാമത്തെ മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ടുണീഷ്യയെ തോൽപ്പിച്ച് ജപ്പാൻ നോക്കൗട്ട് സാദ്ധ്യത നിലനിറുത്തി. ഗ്രൂപ്പ് ഇയിൽ ഐവറികോസ്റ്റിനെതിരെ അവസാന സമയത്ത് നേടിയ ഗോളിലൂടെ 2-1ന്റെ വിജയം നേടിയ ജർമ്മനി രണ്ടാം റൗണ്ടിലെത്തി. ഇ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആദ്യ ലോകകപ്പിനെത്തിയ കുറോസോ ഇക്വഡോറിനെ ഗോൾരഹിത സമനിലയിൽ തളച്ചു.

 അർജന്റീനയ്‌ക്ക് ഇന്ന് രണ്ടാം മത്സരം

ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0ത്തിന് തകർത്തുതുടങ്ങിയ അർജന്റീന ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ എതിരാളികൾ ഓസ്ട്രിയ. ഇന്ന് രാത്രി നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഫ്രാൻസ് ഇറാഖിനെയും നോർവേ സെനഗലിനെയും നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360