SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

ലോകകപ്പ് ഫുട്ബാൾ: സെമിയിൽ മുട്ടാൻ അർജന്റീനയും ഇംഗ്ളണ്ടും

argentins

മയാമി: ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ. അധികസമയത്തേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം നോർവേയ്ക്കെതിരെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇംഗ്ളണ്ട് അവസാന നാലിലെത്തിയത്. ഇംഗ്ളണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാമാണ് രണ്ട് ഗോളുകളും നേടിയത്.

സ്വിറ്റ്സർലാൻഡിനെതിരെ നിശ്ചിത സമയത്ത് 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ അധികസമയത്താണ് അർജന്റീന രണ്ടുഗോളുകൾകൂടി നേടി വിജയിച്ചത്. 10-ാം മിനിട്ടിൽ അലക്സിസ് മക്അലിസ്റ്റർ,112-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസ്, 120+1-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസ് എന്നിവർ അർജന്റീനയ്ക്കായി സ്കോർ ചെയ്തു. 67-ാമിനിട്ടിൽ എൻഡോയെയുടെ ഗോളിലാണ് സ്വിസ് സമനില പിടിച്ചിരുന്നത്.

 ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിംഗിൽ ആദ്യ നാലുസ്ഥാനത്തുള്ളവർ ഒരുമിച്ച് ലോകകപ്പ് സെമിയിലെത്തി.

 നോർവേയും ബെൽജിയവും മൊറോക്കോയും സ്വിറ്റ്സർലാൻഡും ക്വാർട്ടറിൽ പുറത്തായതോടെ ഈ ലോകകപ്പിൽ പുതിയൊരു രാജ്യം ചാമ്പ്യനാവില്ലെന്നുറപ്പായി.

സെമി ഫിക്സ്ചർ

 സ്പെയ്ൻ Vs ഫ്രാൻസ്- ചൊവ്വാഴ്ച രാത്രി 12.30

 ഇംഗ്ളണ്ട് Vs അർജന്റീന- ബുധനാഴ്ച രാത്രി 12.30

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360