ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാഡമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (നൽസാർ) വിദ്യാർത്ഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് വിലക്കിയ സംഭവത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ പ്രതിഷേധിച്ചതിനാണ് നൽസറിലെ ബിരുദ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കി മനൻ കുമാർ മിശ്ര ഉത്തരവിറക്കിയത്. വിവാദമായതിന് പിന്നാലെ ബാർ കൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. ചീഫ് ജസ്റ്റിസടക്കം ബാർകൗൺസിൽ നടപടിയിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞത്. നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകളോ കത്തോ വിദ്യാർത്ഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം മാപ്പപേക്ഷയിൽ ഏതെങ്കിലും സർവകലാശാലയുടെ പേരോ മറ്റു കാര്യങ്ങളോ നേരിട്ട് പരാമർശിച്ചിട്ടില്ല.
Bar Council of India Chairman Manan Kumar Mishra apologized for an order that banned NALSAR Hyderabad students from enrolling as lawyers. The controversial directive was issued after students protested against Supreme Court Chief Justice Suryakant, but was withdrawn hours later following widespread criticism. Mishra expressed regret if his actions offended students' sentiments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |