SignIn
Kerala Kaumudi Online
Friday, 14 August 2026 2.50 AM IST

വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞ ഉത്തരവ് തിരുത്തി ബാർ കൗൺസിൽ,​ നടപടി പ്രതിഷേധത്തിന് പിന്നാലെ

chief-justice-

ന്യൂഡൽഹി : വിദ്യാർത്ഥികളുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് തിരുത്തി ബാർ കൗൺസിൽ.ഹൈദരാബാദിലെ അക്കാഡമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് തിരുത്തിയത്. ബിരുദദാന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഥ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ 2026 ബാച്ചിലെ 450ലധികം വിദ്യാർത്ഥികൾ നിവേദനം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഈ വിദ്യാർത്ഥികളെ എൻറോൾ ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്ര ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് സി.ജെ.പിയും വ്യക്തമാക്കി. തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും എൻറോൾ ചെയ്യാമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.യ

ജൂലായ് 20ന് ഡൽഹി ജന്തർ മന്തറിൽ പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായ നിലപാടാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് കാരണമായത്. പൊലീസ് അതിക്രമത്തിന്റെ വീഡിയോ തെളിവുകൾ കാണാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്,​ നേരത്തെ രാജ്യത്തെ യുവാക്കളെ പാറ്റകൾ എന്നു വിളിച്ചുവെന്നുമാണ് വിദ്യാർത്ഥികളുടെ വിമർശനം. ഇത്തരം നിലപാടുള്ള വ്യക്തിയെ കാമ്പസിലെ ബിരുദദാന ചടങ്ങിൽ ക്ഷണിക്കുന്നത് സർവകലാശാല തത്വങ്ങൾക്ക് നിരക്കുന്നതല്ല എന്നും വിദ്യാർത്ഥികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന പദവിക്കെതിരെ അല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ നിലപാടുകളോടാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR COUNCIL, BAR COUNCIL OF INDIA, LAW STUDENTS, STUDENT ENROLLMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360