SignIn
Kerala Kaumudi Online
Thursday, 25 June 2026 9.42 AM IST

ഹിമാചലിൽ പെ‌ട്രോൾ, ഡീസൽ വില 5രൂ. കൂടും

z

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വിലകൂടും വിധം സെസ് ചുമത്താനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് വിധവകൾക്കും അനാഥക്കുട്ടികൾക്കുമുള്ള ക്ഷേമ പദ്ധതികൾക്ക് ധനസഹായം സ്വരൂപിക്കാൻ ഇന്ധന സെസ് ചുമത്താനുള്ള ബിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്നത്.

ബിൽ ദുർബല വിഭാഗങ്ങളെ പിന്തുണയ്‌ക്കുമെന്ന് സർക്കാരും വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് അധിക ബാദ്ധ്യതയാകുമെന്ന് പ്രതിപക്ഷവും വാദിച്ചു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അവതരിപ്പിച്ച ഹിമാചൽ പ്രദേശ് മൂല്യവർദ്ധിത നികുതി ഭേദഗതി ബിൽ ചൂടേറിയ ചർച്ചയ്ക്ക് ശേഷം പാസാക്കിയതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിലുള്ള പ്രതിപക്ഷം വാക്കൗട്ട് നടത്തി.

സെസ് വഴി ശേഖരിക്കുന്ന എല്ലാ തുകയും ഒരു പ്രത്യേക ക്ഷേമനിധിയിലേക്ക് പോകുമെന്നും സാമ്പത്തിക സഹായത്തിനും സാമൂഹിക പിന്തുണാ പരിപാടികൾക്കും ഉപയോഗിക്കുമെന്നും സർക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360