
ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷയിൽ 95.62 % വിജയം നേടി കേരളവും ലക്ഷദ്വീപും ഉൾപ്പെടെ തിരുവനന്തപുരം മേഖല രാജ്യത്ത് മുന്നിൽ. 93.84% വിജയവുമായി ചെന്നൈ മേഖല രണ്ടാം സ്ഥാനത്തെത്തി. രാജ്യത്താകെ 85.20 % പേർ ഉപരിപഠനയോഗ്യത നേടി.
തിരുവനന്തപുരം മേഖലയിൽ പരീക്ഷ എഴുതിയ 40,959 വിദ്യാർത്ഥികളിൽ 39,510 പേർ തുടർപഠനത്തിന് യോഗ്യത നേടി. 1,449 പേരാണ് മൂന്ന് വിഷയങ്ങളിൽ താഴെ യോഗ്യത നേടാത്തത്.
രാജ്യത്ത് ആൺകുട്ടികളുടെ വിജയശതമാനം 82.13, പെൺകുട്ടികളുടേത് 88.86 എന്നിങ്ങനെയാണ് . കൂടുതൽ കുട്ടികൾ വിജയം (98.55%) കേന്ദ്രീയ വിദ്യാലയങ്ങളിലാണ്. നവോദയ സ്‌കൂളുകൾ 98.47%, സർക്കാർ സ്‌കൂളുകൾ 89.55, എയ്ഡഡ് 86.07. ജൂലായ് 15നാണ് സപ്ളിമെന്ററി പരീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |