
ന്യൂഡൽഹി: സി.ബി.ഐ ഡയറക്‌ടർ പദവിയിൽ പ്രവീൺ സൂദിന് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകി. ഈ മാസം 24ന് കാലാവധി പൂർത്തിയാകുന്ന പ്രവീൺ സൂദിന്റെ പിൻഗാമിയെ കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. പരിഗണിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് വെറും റബർ സ്റ്റാമ്പ് അല്ലെന്നും ആരോപിച്ച് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകാനുള്ള തീരുമാനം.
കർണാടക കേഡർ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. 2023ൽ കർണാടക ഡി.ജി.പി ആയിരിക്കെ സി.ബി.ഐ ഡയറക്‌ടറായി നിയമിതനായ പ്രവീൺ സൂദിന് ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടിനൽകുന്നത്. ഡയറക്‌ടർ പദവിയിലേക്ക് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്‌ത അടക്കമുള്ളവരുടെ പേരുകൾ കേട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |