
ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദഗ്ദ്ധ സംഘം നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രക്തം കട്ടപിടിച്ച് ഹൃദയത്തിലേക്കുള്ള ഓക്‌സിജൻ ലഭ്യത ഇല്ലാതാകുന്ന പൾമണറി ത്രോംബോ എംബോളിസമാണ് മരണകാരണമെന്ന് കണ്ടെത്തി. ഉത്തർ പ്രദേശ് വനിതാ കമ്മിഷൻ ഉപാദ്ധ്യക്ഷയും ബി.ജെ.പി നേതാവുമായ അപർണ യാദവാണ് ഭാര്യ. രണ്ടു കുട്ടികൾ.
രണ്ടാം ഭാര്യയിലെ
മകൻ
മുലായത്തിന്റെയും രണ്ടാം ഭാര്യ സാധന ഗുപ്തയുടെയും മകനാണ് പ്രതീക്. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ മാതാവ് മാലതി ദേവി 2003ൽ മരിച്ചപ്പോഴാണ് മുലായം സാധനയെ വിവാഹം കഴിച്ചത്. രാഷ്‌ട്രീയത്തിന്റെ ഭാഗമാകാതെ ലക്‌നൗവിൽ ഫിറ്റ്നസ്, റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു പ്രതീക്. സി.ബി.ഐ അന്വേഷിച്ച അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുലായത്തിനൊപ്പം പ്രതീകിനെയും പ്രതി ചേർത്തിയിരുന്നു. അഖിലേഷും പ്രതീകും തമ്മിൽ നല്ല ബന്ധമായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |