SignIn
Kerala Kaumudi Online
Thursday, 14 May 2026 2.54 AM IST

വിജയ്‌യെ വിറപ്പിക്കാൻ സ്റ്റാലിൻ- എടപ്പാടി സഖ്യം

Increase Font Size Decrease Font Size Print Page
Add as a preferred source on Google

d

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള തമിഴ്നാട്ടിലെ നാടകീയ സംഭവങ്ങൾ തുടരുകയാണ്. ടി.വി.കെ സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാൻ ഡി.എം.കെ അണ്ണാ ഡി.എം.കെ ഔദ്യോഗിക വിഭാഗം ഒന്നിക്കും.

ഇതുസംബന്ധിച്ച് ഇരുപാർട്ടികളും ധാരണയിലെത്തിയതായാണ് വിവരം. അണ്ണാ ഡി.എം.കെ രൂപീകരിച്ച് 54-ാം വർഷത്തിലാണ് ഡി.എം.കെയുമായി അടുക്കുന്നത്.

പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കർശന നിർദ്ദേശം മറികടന്ന് ടി.വി.കെ സർക്കാരിന്റെ വിശ്വാസ പ്രമേയത്തിന് അനുകൂലമായി 25 അംഗങ്ങൾ വോട്ട് ചെയ്തതോടെ അണ്ണാ ഡി.എം.കെയിലെ പിളർപ്പ് പൂർണമായിരുന്നു. ഡി.എം.കെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ എടപ്പാടി ശ്രമിച്ചെന്നാരോപിച്ചാണ് വിമതപക്ഷം വിജയ്‌യെ പിന്തുണച്ചത്. നിലവിൽ 22 എം.എൽ.എമാർ ഔദ്യോഗിക പക്ഷത്തും 25 പേർ വിമത പക്ഷത്തുമാണ്. കഴിഞ്ഞ ദിവസം വിമത നേതാക്കളുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായതിനുശേഷം ടി.വി.കെയുടെ മുഖ്യശത്രുവായ ‌ഡി.എം.കെയുടെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ ഉൾപ്പെടെ വസതികളിലെത്തിയ വിജയ് എടപ്പാടിയെ സന്ദർശിച്ചിരുന്നില്ല. യഥാർത്ഥ അണ്ണാ ഡി.എം.കെ ആരാണെന്ന കാര്യത്തിലും വരുംദിവസങ്ങളിൽ നിയമപോരാട്ടം നടക്കും.

വിമത നീക്കത്തെ

വിമർശിച്ച് സ്റ്റാലിൻ

അണ്ണാ ഡി.എം.കെ വിമതർ ടി.വി.കെയെ പിന്തുണച്ചതിൽ ശക്തമായ എതിർപ്പ് അറിയിച്ചത് എം.കെ.സ്റ്റാലിനാണെന്നത് ശ്രദ്ധേയമാണ്.

ശുദ്ധ രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് പിളർന്ന അണ്ണാ ഡി.എം.കെയെ വിലയ്ക്ക് വാങ്ങിയെന്നും സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഡി.എം.കെയുടെ സഖ്യകക്ഷികളുടെ പിന്തുണയോടെ ടി.വി.കെ സർക്കാരിന് സ്ഥിരത നിലനിറുത്താൻ ആവശ്യമായ അംഗസംഖ്യ ലഭ്യമായിരുന്നു. അണ്ണാ ഡി.എം.കെ അംഗങ്ങളെ ടി.വി.കെ വിലയ്ക്ക് വാങ്ങി.

പദവികളിൽ
നിന്ന് നീക്കി

വിജയ്‌യ്ക്ക് അനുകൂലമായി വോട്ടുചെയ്ത 25 വിമത എം.എൽ.എമാരെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കി എടപ്പാടി. മുതിർന്ന നേതാക്കളായ എസ്.പി വേലുമണി, സി.വി ഷൺമുഖം എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.

മന്ത്രി സ്ഥാനങ്ങളും ബോർഡ് നിയമനങ്ങളും വാഗ്ദാനം ചെയ്ത് ചില അണ്ണാ ഡി.എംകെ അംഗങ്ങളെ വശീകരിച്ചാണ് ഈ സർക്കാർ വിശ്വാസം നേടിയത്. പാർട്ടിയോട് വിശ്വസ്തത പുലർത്തുന്നതിനുപകരം അവർ വഞ്ചിച്ചു.

-എടപ്പാടി പളനിസ്വാമി

അണ്ണാ ഡി.എം.കെ നേതാവ്

നിങ്ങളുടെ തുടക്കം ഇങ്ങനെയാണെങ്കിൽ അവസാനം എങ്ങനെയായിരിക്കും. അണ്ണാ ഡി.എം.കെയിലെ വിമത അംഗങ്ങൾക്ക് നിങ്ങൾ തിരിച്ചെന്ത് സമ്മാനം നൽകുമെന്ന് ജനങ്ങൾ കാണും

എം.കെ സ്റ്റാലിൻ

ഡി.എം.കെ നേതാവ്

Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360