
ചണ്ഡിഗഡ്: ഹരിയാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബി.ജെ.പി. പഞ്ച്കുല കോർപറേഷനിൽ ബി.ജെ.പി മേയർ സ്ഥാനാർത്ഥി ഷാം ലാൽ ബൻസാലും 17 സ്ഥാനാർത്ഥികളും ഏകപക്ഷീയമായ വിജയം നേടി. കോൺഗ്രസിന്റെ ഒരു കൗൺസിലർ മാത്രമാണ് ജയിച്ചത്. രണ്ട് സ്വതന്ത്രരും തിരഞ്ഞെടുക്കപ്പെട്ടു. മറ്റിടങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
ബി.ജെ,പി മേയർ സ്ഥാനാർത്ഥി ഷാം ലാൽ ബൻസാൽ കോൺഗ്രസിന്റെ സുധ ഭരദ്വാജിനെ തോൽപ്പിച്ചത് 35,735 വോട്ടുകൾക്ക്. ബി.ജെ.പി വോട്ടു കൊള്ള നടത്തിയെന്ന് സുധ ഭരദ്വാജ് ആരോപിച്ചു. മുൻ ഹരിയാന നിയമസഭാ സ്പീക്കർ ഗിയാൻ ചന്ദ് ഗുപ്തയുടെ ചെറുമകനും ആറാം വാർഡ് സ്ഥാനാർത്ഥിയുമായ പാർത്ഥ് ഗുപ്തയും വിജയിച്ചു.
സോണിപത്ത് കോർപറേഷനുകളിൽ 22 വാർഡുകളിൽ 17ൽ ബി.ജെ.പിയും അഞ്ചിടത്ത് കോൺഗ്രസും ജയിച്ചു. അംബാല, പഞ്ച്കുല, സോണിപത്ത് കോർപറേഷനുകളിലും റെവാരി, സാംപ്ല, ധരുഹേര, ഉക്ലാന മുനിസിപ്പൽ കമ്മിറ്റികളിലുമാണ് ഞായറാഴ്‌ച തിരഞ്ഞെടുപ്പ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |