
ഇംഫാൽ: മണിപ്പൂരിൽ അക്രമങ്ങൾ വർദ്ധിക്കുന്നതിനിടെ സമാധാനം പുലരണണമെന്നാവശ്യപ്പെട്ട് നാഗാ, കുക്കി- സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. കഴിഞ്ഞയാഴ്ച കാങ്‌പോക്പി ജില്ലയിൽ മൂന്ന് വൈദികർ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പ്രതിഷേധങ്ങൾക്ക് കാരണം.
കാങ്‌പോക്പി ജില്ലയിലെ കാങ്ലതോങ്ബിയിൽ, തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന ആറ് നാഗാ പൗരന്മാരെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായി. വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ അധികൃതർ നിർണായക നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രകടനക്കാർ ആരോപിച്ചു.തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 14 പേരെ വിട്ടയയ്ക്കണമെന്ന് കുക്കി-സോ സംഘടനകളും ആവശ്യപ്പെടുന്നു. നേരത്തെ ഇരുവിഭാഗങ്ങളും 28 പേരെ വിട്ടയയ്ച്ചിരുന്നു. മെയ്‌തി, കുക്കി സംഘർഷത്തിന് പുറമെ നാഗാ,കുക്കി വിഭാഗങ്ങൾക്കിടയിലും സംഘർഷം വർദ്ധിക്കുന്നത് സാഹചര്യം കൂടുതൽ സംസ്ഥാനത്ത് സ്ഥിതി സങ്കീർണമാക്കുകയാണ്.
ക്രമസമാധാനം പൂർണമായും തകർന്നുവെന്നും മണിപ്പൂരിൽ വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കുക്കി വനിതാ സംഘടനകൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. വൈദികരുടെ കൊലപാതകത്തിൽ എൻ.ഐ.എ അന്വേഷണം വേണം. കുക്കി-സോ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |