SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.40 AM IST

വാണിജ്യ എൽ.പി.ജി വില 42രൂപ കൂട്ടി

lpg

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ എണ്ണക്കമ്പനികൾ 42 രൂപ വർദ്ധിപ്പിച്ചു. ഇതോടെ റെസ്‌റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കൊച്ചിയിൽ 3,140 രൂപയായി. മേയ് ഒന്നിന് വാണിജ്യ എൽ.പി.ജി വില 993 രൂപ വർദ്ധിപ്പിച്ചിരുന്നു. അഞ്ച് കിലോ ഫ്രീ ട്രേഡ് സിലിണ്ടറുകളുടെ വില 11 രൂപ വർദ്ധനയോടെ 825 രൂപയാക്കി. ക്രൂഡോയിൽ വിലയിലെ കുതിപ്പ് ഉത്പാദന ചെലവ് വർദ്ധിപ്പിച്ചതിനാലാണ് അധിക ഭാരം ഉപഭോക്താക്കൾക്ക് കൈമാറുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, LPG GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360