
മുംബയ്: സ്ത്രൂധനവും കൂടുതൽ സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് ക്രൂര മർദ്ദനം. ഓരോ ചലനവും നിരീക്ഷിക്കാനായി കിടപ്പ് മുറിയിലടക്കം സി.സി ടിവി ക്യാമറകൾ. സഹിക്കവയ്യാതെ വിവാഹം കഴിഞ്ഞ് 48-ാം ദിനം 26കാരി ജീവനൊടുക്കി.
മഹാരാഷ്ട്ര താനെ സ്വദേശിയായ വിശാഖ തിൽക്കറാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് ഡോ. നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 30നായിരുന്നു ഇവരുടെ വിവാഹം. ശേഷം ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനവും സ്വർണാഭരണങ്ങളും ആവശ്യപ്പെട്ട് വിശാഖയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വിശാഖ അയൽക്കാരുമായി സംസാരിച്ചാൽ നിതിൻ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ്, അയൽക്കാരിയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖക്ക് മർദ്ദനമേറ്റിരുന്നു. വിശാഖ മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു. വീട്ടിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ആത്മഹത്യവാർത്ത പുറത്തുവന്നത്. വിശാഖയുടെ കുടുംബത്തിന്റെ പരാതിയിൽ ശിവജിനഗർ പൊലീസ് കേസെടുത്തു. നിതിനും കുടുംബവും ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |