ന്യൂഡൽഹി: മറ്റുള്ളവരെ ഊറ്റിയെടുത്ത് ജീവിക്കുന്ന പരാന്നഭോജികളാണ് സൈബർ ക്രിമിനലുകളെന്ന് സുപ്രീംകോടതി നിരീക്ഷണം. ബീഹാറിലെ നിക്ഷേപത്തട്ടിപ്പുക്കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്രിസ് സൂര്യകാന്ത്, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. നിഷ്‌കളങ്കരായ നിക്ഷേപകരെ തട്ടിപ്പിനിരയാക്കുന്നവർ പരാന്നഭോജികളാണ്. സൈബർ ക്രിമിനലുകളെ കടുത്ത രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരം ആളുകൾ ജയിലിൽ കഴിയുന്നതാണ് സമൂഹത്തിന്റെ താത്പര്യത്തിന് നല്ലതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |