
□ 125 ദിവസം തൊഴിൽ
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന നിലവിൽ വരും. .
ഗ്രാമീണ കുടുംബത്തിലെ അവിദഗ്ദ്ധ, കായികാദ്ധ്വാന ശേഷിയുള്ള മുതിർന്ന അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പു നൽകും.ജോലികൾ കേന്ദ്രം തീരുമാനിക്കും.നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ.
തൊഴിലുറപ്പിൽ
നിന്നുള്ള വ്യത്യാസം:
□ തൊഴിലുറപ്പിൽ 100 തൊഴിൽ ദിനങ്ങൾ, വിബി-ജി റാം ജിയിൽ 125
□തൊഴിലുറപ്പിന് 100 ശതമാനം കേന്ദ്ര സഹായം.വിബി-ജി റാം ജിയിൽ കേന്ദ്ര വിഹിതം 60 %
സംസ്ഥാന വിഹിതം 40 %.
തൊഴിലുറപ്പിൽ കൂലി തീരുമാനിക്കുന്നത് സംസ്ഥാനം ,വിബി-ജി റാം ജിയിൽ കേന്ദ്രം
തൊഴിലുറപ്പിൽ തൊഴിലെടുക്കാൻ വിശാല മേഖല, വിബി-ജി റാം ജിയിൽ ജോലി ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ തടയൽ .
നേട്ടങ്ങൾ:
വേതനം ഒരാഴ്ചയ്ക്കുള്ളിൽ, പുതിയ തൊഴിൽ കാർഡ്.
ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി 15 ദിവസത്തിനുള്ളിലോ വേതനം നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം
വർഷത്തിൽ രണ്ടു മാസം വിത്തുവിത, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി ജോലികൾ
എല്ലാ പ്രവൃത്തികളും ഗ്രാമസഭകളുടെ അംഗീകാരത്തോടെ
ആശങ്ക:
40 ശതമാനം വിഹിതം വഹിക്കേണ്ടത് സംസ്ഥാനങ്ങൾക്ക് ആശങ്ക. ബഡ്‌ജറ്റിൽ തുക വകയിരുത്തിയെങ്കിലും കേരളം, ബി.ജെ.പി ഭരിക്കുന്ന ബിഹാർ, മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങൾക്ക് എതിർപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |