SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.07 AM IST

ജനറൽ ധീരജ് സേത്ത് കരസേനാ മേധാവിയായി ചുമതലയേറ്റു

gen-dhiraj-seth

ന്യൂഡൽഹി: കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു. നാല് പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ് നിയമിതനായത്. ഖഡ്ക്‌വാസ്ല നാഷണൽ ഡിഫൻസ് അക്കാഡമി പൂർവ വിദ്യാർത്ഥിയായ ജനറൽ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് സേനയിൽ കമ്മിഷൻ ചെയ്യുന്നത്. സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ് മേധാവിയായി പ്രവർത്തിച്ചു. പെട്ടെന്നുള്ള ആക്രമണങ്ങൾക്കായി രൂപീകരിച്ച സുദർശൻ ചക്ര കോർപ്‌സ്, രാജസ്ഥാനിലെ ആർമേർഡ് റെജിമെന്റ്, വെസ്റ്റേൺ തിയേറ്ററിലെ ആർമേർഡ് ബ്രിഗേഡ്, ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ സേന തുടങ്ങിയവയെ കമാൻഡ് ചെയ്‌തിരുന്നു. സേനാ ആസ്ഥാനത്ത് തന്ത്രപരമായ ചുമതലകളും വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360