SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ, മുംബയിൽ ഒഴിവായത് വൻ ദുരന്തം

d

മുംബയ്: ഒരേ സമയം റൺവേയിൽ രണ്ടു വിമാനങ്ങൾ. ടേക്ക് ഓഫിന് തയാറെടുക്കുകയായിരുന്ന എയർ ഇന്ത്യ വിമാനവും ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനവും. ഒഴിവായത് വൻ ദുരന്തം. മുംബയ് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രി 9.40നാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു എയർ ഇന്ത്യ വിമാനം. ലാൻഡ് ചെയ്ത ശേഷം റൺവേയിൽ നിന്ന് മാറാൻ വൈകിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ സമയം അവിടെയുണ്ടായിരുന്നു. ഉടനെ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) എയർ ഇന്ത്യയുടെ പൈലറ്റിനോട് ടേക്ക് ഓഫ് റദ്ദാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വിമാനം ബേയിൽ തിരിച്ചെത്തി. യാത്രക്കാർക്ക് ബദൽ മാർഗം ഏർപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകൾക്കുശേഷമേ വിമാനം വീണ്ടും സർവീസ് നടത്തൂയെന്ന് കമ്പനി അറിയിച്ചു. അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360