SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

കാശ്മീരിൽ ലഷ്‌കർ ഭീകരനെ  വധിച്ചു

d

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ലഷ്‌കറെ ത്വയ്‌ബ ഭീകരനെ വധിച്ചു. സാക്കിർ അഹമ്മദ് ഗാനി (26) എന്ന ഭീകരനെയാണ് വധിച്ചതെന്ന് തിരിച്ചറിഞ്ഞു. സെയ്ദ്‌പോര മേഖലയിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ മറ്റൊരു ഭീകരനായുള്ള തെരച്ചിൽ തുടരുകയാണ്. ഒരാഴ്ചയായി ഈ മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു.

അഞ്ചുദിവസം മുമ്പ് പ്രദേശത്തെ തോട്ടത്തിലുള്ള നിരീക്ഷണ ക്യാമറകളിൽ രണ്ട് ഭീകരരെ കണ്ടതോടെ സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരുന്നു. ലഷ്‌കർ കമാൻഡർ സാക്കിർ ഗനിയും സഹായി ലത്തീഫ് ഭട്ടും ഇവിടെയുണ്ടെന്ന വിവരത്തെത്തുടർന്ന് ജമ്മു കാശ്മീർ പൊലീസ്, രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി ഓപ്പറേഷൻ ആരംഭിച്ചു. സുരക്ഷാസേനയ്ക്കുനേരെ ഇവർ വെടിവയ്ക്കുകയും സേന തിരിച്ചടിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360